കിക്കോഫ് ഫുട്ബോൾ

പരിശീലന പരിപാടിയിലേക്ക് സ്വാഗതം

കിക്കോഫ് ഫുട്ബോൾ

ആമുഖം

ഫുട്ബോള്‍ കേരളത്തിന് എന്നും ഹരമായിരുന്നു. ലോകറാങ്കിങ്ങില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്തുക എന്ന അന്തിമലക്ഷ്യത്തോടെ ഇളംതലമുറയെ കുഞ്ഞുന്നാളിലെ പരിശീലിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തു കൊണ്ട് കേരള ഗവണ്‍മെന്‍റ് കിക്ക്‌ ഓഫ്(KICK OFF) എന്ന് നാമകരണം ചെയ്ത ഈ പ്രോജക്ടിന് തുടക്കമിടുന്നു.

ഈ Grassroot Football Training-ൽ കേരളത്തിലെ നഗരപ്രാന്തങ്ങളിലെയും, ഗ്രാമപ്രദേശങ്ങളിലെയും അവികസിത ഗിരിവര്‍ഗ്ഗ കടല്‍ത്തീരമേഖലകളിലെയും കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെടുത്തു പ്രോല്‍സാഹനം നല്‍കുക എന്നതാണ് ലക്ഷ്യം.

സ്പോര്‍ട്സ്, യുവജന കാര്യ ഡയക്ടറേറ്റ് ഈ രംഗത്ത് ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും യുവജനങ്ങളുടെ പരിശീലനകേന്ദ്രങ്ങള്‍ നടത്തി പരിചയമുള്ള സംഘടനകളുടെ സഹായത്തോടെ കേരളത്തില്‍ ഓരോ ജില്ലയിലും ഒരു പരിശീലനകേന്ദ്രം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഓരോ പരിശീലനകേന്ദ്രത്തിലും 2007, 2008 വര്‍ഷങ്ങളില്‍ ജനിച്ച 25 കുട്ടികളെ തെരഞ്ഞെടുത്തു പരിശീലിപ്പിക്കും. പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണില്‍ രജിസ്ട്രേഷന്‍ നമ്പര്‍ SMS ആയി ലഭിക്കും. സെലക്ഷന് വരുമ്പോള്‍ രെജിസ്ട്രേഷൻ നമ്പർ, ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ് .

zigzag, 2 vs 2, speed test എന്നീ മൂന്നു ടെസ്റ്റുകളില്‍ മുന്നിലെത്തുന്ന 50 കുട്ടികളെ ആദ്യഘട്ടത്തില്‍ ഓരോ സെന്‍ററിലും തെരഞ്ഞെടുക്കുന്നു(വീഡിയോ ഗാലറി കാണുക ). ഈ 50 പേരില്‍നിന്നു ഫൈനൽ സെലക്ഷന് കുട്ടികളെ തയാറാക്കുന്നതിനു വേണ്ടി 4 ദിവസം ഓരോ മണിക്കൂർ വീതമുള്ള ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തിന് ശേഷം 25 പേരെ തുടര്‍പരിശീലനത്തിനായി തെരഞ്ഞെടുക്കും. മുകളില്‍ കൊടുത്ത മൂന്നു ടെസ്റ്റുകള്‍ കൂടാതെ kick back , shooting എന്നീ ടെസ്റ്റുകളും നടത്തിയാണ് 25 പേരെ തെരഞ്ഞെടുക്കുന്നത്. രണ്ട് പേര്‍ക്ക് ഒരേ Total Score ലഭിക്കുകയാണെങ്കില്‍ സ്പീഡ് ടെസ്റ്റിലെ (25 meter run ) മികവിനു പ്രാധാന്യം കൊടുക്കും. സ്പീഡ് ടെസ്റ്റിലും തുല്യമായ സ്കോര്‍ ലഭിച്ചാല്‍ ഉയരം കൂടുതലുള്ള കുട്ടിക്ക് മുന്‍ഗണന നല്‍കുന്നതാണ്.

സെലക്ഷനില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി പ്രോജക്ടിന്‍റെ വിശദവിവരങ്ങളും റിസള്‍ട്ടും ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ്, കേരളാ സർക്കാർ.

കിക്കോഫ് ഫുട്ബോൾ രെജിസ്ട്രേഷൻ

നമ്മുടെ ഫുട്ബോൾ താരങ്ങൾ

വി.പി.സത്യന്‍

വി.പി. സത്യന്‍ (വട്ടപ്പറമ്പത്ത് സത്യന്‍) 1991 മുതല്‍ 1995 വരെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ ക്യാപ്റ്റനായിരുന്നു. 1995-ല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (AIFF) ഏറ്റവും നല്ല ഫുട്ബോളറായി തെരഞ്ഞെടുത്തു. 1983-ലെ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പില്‍ കേരളാടീമില്‍ ശ്രീ സത്യന്‍ കളിച്ചു. 1985-ലെ ദക്ഷിണമേഖലാ ക്യാമ്പില്‍ പങ്കെടുത്ത സത്യന്‍ ഢാക്കയില്‍ SAF Games-ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1986ല്‍ തിരുവനന്തപുരത്തു നടന്ന നെഹ്റുകപ്പിലും സോള്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമില്‍ കളിച്ചു. 1990-ലും 91-ലും ഫെഡറേഷന്‍ കപ്പു ജയിച്ച കേരള പോലീസ് ടീമിലെ പ്രധാനിയായിരുന്നു, ശ്രീ സത്യന്‍. പിന്നീട് കൊല്‍ക്കത്തയിലെ മൊഹമ്മദൻ സ്പോര്‍ട്ടിങ് ക്ലബ്ബിലും മോഹൻബഗാൻ ടീമിലും പങ്കെടുത്തു. 1995-ല്‍ ചെന്നൈയില്‍ SAF Games-ൽ ഇന്ത്യന്‍ ടീമിനെ നയിച്ചു സ്വര്‍ണ്ണപ്പതക്കം നേടി.

നമ്മുടെ ഫുട്ബോൾ താരങ്ങൾ

ഐ.എം. വിജയന്‍

ഐ.എം. വിജയന്‍ അഥവാ അയനിവളപ്പില്‍ മണി വിജയന്‍ (ജനനം:ഏപ്രില്‍ 25, 1969) ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നല്‍കിയ ഫുട്ബോള്‍ കളിക്കാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1994ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്‍റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റനിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ കേരളാ പോലീസിന്‍റെ ഫുട്ബോള്‍ ടീമില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടയെുള്ള കിരീടങ്ങള്‍ നേടി. പോലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പോലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യക്കുവേണ്ടി 79 രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003-ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി. 2003-ല്‍ കായിക താരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ടെസ്റ്റിമോണിയൽ

വീഡിയോ

കിക്ക്‌ ഓഫ് ഗ്രാസ് റൂട്ട് ഫുട്ബോൾ ട്രെയിനിങ്

സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ്, കേരളാ സർക്കാർ.

കേന്ദ്രങ്ങളുടെ വിശദവിവരം

പുതിയ വിവരങ്ങൾവാർത്തകൾ

കിക്കോഫ് ഫുട്ബോൾ പ്രൊജക്റ്റ് രണ്ടാം പാദം പത്രക്കുറിപ്പ്

കിക്ക്‌ ഓഫ് ഫുട്ബോൾ പ്രോജെക്ട് രണ്ടാം പാദം സെലക്ഷൻ 19.01.2019 ന് തുടങ്ങുന്...

Continue Reading..

കിക്കോഫ് ഫുട്ബോൾ പരിശീലന പദ്ധതി - രണ്ടാം പാദം

കിക്കോഫ് ഫുട്ബോൾ ട്രെയിനിങ് പ്രോഗ്രാം രണ്ടാം ഘട്ടം കേന്ദ്രങ്ങളും, തെരഞ്ഞെട...

Continue Reading..

അറിയിപ്പ്

GGHSS പയ്യന്നൂർ - - ഫൈനൽ സെലക്ഷൻ റിപ്പോർട്ട്

കിക്കോഫ് ഫുട്ബോൾ ട്രെയിനിങ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത...

Continue Reading..

GGHSS പയ്യന്നൂർ - പ്രാഥമിക സെലക്ഷൻ റിപ്പോർട്ട്

പ്രാഥമിക സെലക്ഷനിൽ പ്രിപ്പറേറ്ററി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാ...

Continue Reading..

കിക്കോഫ് ഫുട്ബോൾ ട്രെയിനിങ് പ്രോഗ്രാമിൽ ആദ്യത്തെ പെണ്കുട്ടികളുടെ ബാച്ച്

പയ്യന്നൂർ Govt.Girls HSS - ലെ ബാച്ചിനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ 16.02.2019 മുത...

Continue Reading..